കൊച്ചി: പൈപ്പ്ലൈന് സ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേരളത്തില്‍ വാതകക്കുഴല്‍ യാഥാര്‍ഥ്യമാക്കുന്നതെന്ന് ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ് അറിയിച്ചു.
ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ ലോകം മുഴുവന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് അമേരിക്കന്‍ സ്റ്റാന്റേര്‍ഡ് ഫോര്‍ മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ് ബി 31.8 കോഡും അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ട് 1104 കോഡും അനുസരിച്ചാണ്. ജനസാന്ദ്രത പരിഗണിച്ച് പൈപ്പിടുന്നതിന്റെ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഗെയില്‍ പൈപ്പ്ലൈനുകള് സ്ഥാപിക്കുന്നത്.
ഇതേപ്പറ്റി ചിലര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ അസ്ഥാനത്താണെന്നും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സമൂഹത്തിന്റെയും പൊതുപുരോഗതിക്ക് പൈപ്പ്ലൈന് പദ്ധതിയുമായി സഹകരിക്കണമെന്നും ഗെയില്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: