ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Saturday 24 October 2015 10:46 pm IST

കടുത്തുരുത്തി: അമിത വേഗത്തിലെത്തിയ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. മുട്ടുചിറ പെട്രോണ്‍ പമ്പിന് മുന്നിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ വൈക്കം അയ്യന്‍കുളങ്ങരയില്‍ ശിവ(18) ആണ് അപകടത്തില്‍പെട്ടത്. പമ്പില്‍ നിന്നും പെട്രോള്‍ അടിച്ചശേഷം പ്രധാന റോഡിലേയ്ക്ക് കയറുമ്പോള്‍ കടുത്തുരുത്തി ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ പാഴ്‌സല്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടു. പിന്നീട് പോലീസെത്തിയാണ് ലോറി രോഡില്‍ നിന്നും മാറ്റിയത്. പരിക്കേറ്റ യുവാവിനെ മുട്ടുചിറയിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.