കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് ഡൗണാകുന്നതു പതിവായി

Saturday 24 October 2015 10:48 pm IST

പൊന്‍കുന്നം: പാലാ-പൊന്‍കുന്നം റോഡില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ബ്രേക്ക് ഡൗണാകുന്നതു പതിവായി. ഇന്നലെ വൈകുന്നേരം കൂരാലിയില്‍ ബ്രേക്ക് ഡൗണായ കെഎസ്ആര്‍ടിസി ബസ് പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണം തടസപ്പെടുത്തിയത് മണിക്കൂറുകള്‍. പൊന്‍കുന്നം ഡിപ്പോയിലെ ആര്‍എഎം 679 ബസാണു ഡീസല്‍ പമ്പ് തകരാര്‍ മൂലം റോഡില്‍ വിലങ്ങനെ കിടന്നത്. ഇളങ്ങുളം അമ്പലത്തിനു സമീപം കഴിഞ്ഞ ദിവസം ബ്രേക്ക്ഡൗണായ കെഎസ്ആര്‍ടിസി ബസ് പൊന്‍കുന്നം ഡിപ്പോയിലേക്കു മാറ്റിയത് ആറു മണിക്കൂറിനു ശേഷമാണ്. വൈകുന്നേരം നാലരയോടെയാണു പൊന്‍കുന്നം ഡിപ്പോയില ആര്‍ആര്‍എം-935-ാം നമ്പര്‍ ബസ് കേടായി വഴിയില്‍ കിടന്നത്. അഞ്ചു കിലോമീറ്ററില്‍ താഴെ മാത്രം അകലെയുള്ള ഡിപ്പോയില്‍ നിന്ന് ജീവനക്കാര്‍ എത്തി ബസ് പരിശോധിച്ച ശേഷം കെട്ടിവലിച്ചു കൊണ്ടുപോകണമെന്ന് ബോധ്യപ്പെട്ടു മടങ്ങി. എന്നാല്‍ രാത്രി വളരെ വൈകി പത്തരയോടെയാണ് ഇവര്‍ തിരിച്ചെത്തി ബസ് ഡിപ്പോയിലേക്കു കൊണ്ടു പോയത്. ഏറെ നാളായി പിപി റോഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ വഴിയില്‍ കിടക്കുന്നതു പതിവു കാഴ്ചയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.