കെയ്റോ: ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസി ഇന്ന് ഭാരതത്തിലെത്തും. നാളെ നടക്കുന്ന മൂന്നാമത് ഇന്ഡോആഫ്രിക്ക ഉച്ചകോടിയില്‍ പങ്കെടുക്കുകയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശന ലക്ഷ്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കന്‍ ഭൂഖണ്ഡവുമായുള്ള ചരിത്രപരമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യങ്ങളിലൊന്ന്.
ഈ മാസം 26 മുതല്‍ 29 വരെ നടക്കുന്ന ഉച്ചകോടിയില്‍ 54 രാഷ്ടങ്ങളുടെ തലവന്മാര് പങ്കെടുക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായും അബ്ദല്‍ ഫത്ത അല്‍ സിസി ചര്‍ച്ച നടത്തും. ഭാരതത്തിലെ വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: