അമൃത്സര്‍: പഞ്ചാബിലെ പോലീസ് തലപ്പത്ത് മാറ്റം. വിശുദ്ധ ഗ്രന്ഥം അശുദ്ധമാക്കിയെന്ന പേരില്‍ സംസ്ഥാനത്തു നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്. പഞ്ചാബിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ത്ത സുരേഷ് അറോറയാണ്, നിലവിലുള്ള സുമേധ് സിങ് സൈനിക്കു പകരം വരുന്നത്.
സൈനിക്ക് പോലീസ് ഹൗസിങ് കോര്‍പ്പറേഷന്റെ ചുമതലയായിരിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി ജഗ്പാല്‍ സന്ധു പറഞ്ഞു. സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതില്‍ പ്രമുഖ പങ്കുവഹിച്ചയാളാണ് അറോറ. 1982 ബാച്ച് ഐപിഎസ്കാരനായ അദ്ദേഹം ഡിജിപിയും വിജിലന്‍സ് ചീഫ് ഡയറക്ടറുമായി സേവനം ചെയ്തിട്ടുണ്ട്. ഓപ്പറേഷന് ബ്ലാക് തണ്ടര്‍ വണ്‍ കാലത്ത് പോലീസ് ആസ്ഥാനത്തും ബ്ലാക് തണ്ടര്‍ ടുവില്‍ അമൃത്സര്‍ എസ്എസ്പിയുമായിരുന്നു അറോറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: