ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തുമ്പോഴും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജോലിചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അലവന്‍സ് ലഭിച്ചിട്ടില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രത്തിന് കാവല്‍ നിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇപ്പോഴും അലവന്‍സ് ലഭിക്കാനുള്ളത്.
2014 ഏപ്രില്‍ 13 മുതല്‍ മെയ് 15 വരെയാണ് ആലപ്പുഴ, കളര്‍കോട് എസ്ഡി കോളേജ് എന്നിവിടങ്ങളില്‍ പോലീസുകാര്‍ ഉറക്കമിളച്ച് വോട്ടിങ് യന്ത്രത്തിന് കാവല്‍ നിന്നത്. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഈ രീതിയില്‍ വോട്ടിംഗ് യന്ത്രത്തിന് സുരക്ഷാചുമതല ഉണ്ടായിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഇവര്‍ക്ക് അലവന്‍സ് ലഭിച്ചിട്ടില്ല.
അലവന്‍സ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും ഇതുവരെ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഒരാഴ്ച കൂടി പിന്നിടുമ്പോള്‍ ഈ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഇനിയും വോട്ടിങ് യന്ത്രങ്ങള്‍ക്ക് മുന്നില്‍ ഉറക്കമിളച്ച് കാത്തിരിക്കേണ്ട അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: