ചേര്‍ത്തല/ആലപ്പുഴ: ചേര്‍ത്തലയില്‍ ബിജെപി-എസ്എന്‍ഡിപി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ വ്യാപകമായി നശിപ്പിച്ചു. പട്ടണക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സൗജിത്തിന്റെ വയലാര്‍ കവലയില്‍ സ്ഥാപിച്ചിരുന്ന പോസ്റ്ററുകളാണ് നശിപ്പിച്ചത്. പോസ്റ്റര്‍ നശിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമത്വ മുന്നേറ്റ മുന്നണി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ആലപ്പുഴ നഗരസഭയിലേയും വിവിധ വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊമ്മാടി വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍. എം. റിച്ചുവിന്റെ പോസ്റ്ററുകള്‍ നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: