കെഎസ്ആര്‍ടിസി ജീവനക്കാരെ മര്‍ദ്ദിച്ച പ്രതികള്‍ പിടിയില്‍

Sunday 25 October 2015 8:47 pm IST

മൂന്നാര്‍ : കെഎസ്ആര്‍ടിസി ഡ്രൈവറേയും കണ്ടക്ടറേയും മര്‍ദ്ദിച്ച വിനോദസഞ്ചാരികളായ യുവാക്കള്‍ പിടിയില്‍. ആലപ്പുഴ സ്വദേശികളായ നാലു യുവാക്കളേയാണ് മൂന്നാര്‍ പോലീസ് ഇന്നലെ പിടികൂടിയത്. ആലപ്പുഴ അമ്പലപ്പുഴ കല്യാണമന്ദിരത്തില്‍ അരുണ്‍ (23), ദീപു (22), തണ്ണീര്‍മുക്കം വെട്ടങ്ങന്‍ചുവട് ഉണ്ണികൃഷ്ണന്‍ (26), കലവൂര്‍ പുത്തന്‍വേലിയ്ക്കകത്ത് പ്രേമചന്ദ്രന്‍ (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഒക്കല്‍ കിഴക്കേപ്പുറത്ത് കുടിയില്‍ അനൂപിനെയും കണ്ടക്ടറേയുമാണ് പ്രതികള്‍ മര്‍ദ്ദിച്ചത്. ഉദുമല്‍പേട്ടയില്‍ നിന്നും മൂന്നാറിലേക്കുള്ള യാത്രാമദ്ധ്യേ കന്നിമല കടലൂര്‍ വിലക്കുഭാഗത്ത് വച്ചാണ് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറേയും കണ്ടക്ടറേയും പ്രതികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അനൂപ് ശനിയാഴ്ച പോലീസിന് പരാതി ന്ല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൂന്നാര്‍ എസ്‌ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുന്നത്. ആലപ്പുഴയില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന ഇവര്‍ അവധി അവധി ആഘോഷിക്കുന്നതിനായാണ് മൂന്നാറില്‍ എത്തിയത്. മദ്യലഹരിയിലാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് പ്രാഥമിക വിവരം. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.