സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുന്നു

Sunday 25 October 2015 9:55 pm IST

കൊച്ചി: കളമശ്ശേരി നഗരസഭയിലെ തേവയ്ക്കല്‍ വാര്‍ഡില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി വിധു തേവയ്ക്കലിന്റെ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. കൂടാതെ ചുവരെഴുത്തുകള്‍ വികൃതമാക്കുകയും അസഭ്യവാക്കുകള്‍ എഴുതിയും സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തുന്നു ചിലയിടങ്ങളില്‍നിന്ന് ബോര്‍ഡുകള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പറവൂര്‍: ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ഗംഗാ സാജന്റെ ഫ്‌ളെക്‌സ് ബോര്‍ഡ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. കണ്ണന്‍ചിറ ജംഗ്ഷനില്‍ ഇടത്, വലത് ബിജെപി സ്ഥാനാര്‍ത്ഥികളുടെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വെച്ചിട്ടുണ്ടെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബോര്‍ഡാണ് നശിപ്പിച്ചിട്ടുള്ളത്. ബോര്‍ഡ് നശിപ്പിച്ച സാമൂഹ്യവിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പറവൂര്‍ പോലീസില്‍ പരാതി നല്‍കി. പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനന്തരീക്ഷമാണ്. ഇതിലൂടെ ബിജെപിയുടെ വളര്‍ച്ചയില്‍ വിളറി പൂണ്ട് പരാജയഭീതി മൂലമാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ സാമഗ്രികള്‍ വ്യാപകമായി നശിപ്പിക്കുന്നതെന്നും കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ബിജെപി പറവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എ.ദിലീപ് ആവശ്യപ്പെട്ടു. ബിജെപിയുടെ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കാലടി: കാലടി പഞ്ചായത്തിലെ 15-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി വിജയന്‍ നായരുടെ ഫഌക്‌സുകളും ബോര്‍ഡുകളും നശിപ്പിച്ചതായി ബിജെപി 15-ാം വാര്‍ഡ് ബൂത്ത് കമ്മിറ്റി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ഭയം പൂണ്ട ഇടതു-വലത് മുന്നണികളാണ് ഫഌക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായി ബൂത്ത് കമ്മിറ്റി ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.