പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

Sunday 25 October 2015 10:02 pm IST

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് വാരപ്പെട്ടി ഡിവിഷനില്‍ നിന്നും യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എബി എബ്രാഹമിനെതിരായി റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.എം. നജിബ്ദ്ദീന്‍ (സജു കണ്ണാപ്പിള്ളി )യെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ് വി ജെ പൗലോസ് അറിയിച്ചു . മട്ടാഞ്ചേരി: കൊച്ചിയിലെ ചെല്ലാനംപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 19ാം വാര്‍ഡില്‍ ബിജെപിസ്ഥാനാര്‍ത്ഥിക്ക് എതിരായി മത്സരിക്കുന്ന കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതിയംഗം കെ.കെ. രാജേഷിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് ബിജെപിയില്‍ നിന്ന് പുറത്താക്കിയതായി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ പി.ജെ.തോമസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.