ബിജെപിയുടെ ബാനറുകള്‍ നശിപ്പിച്ചു

Monday 26 October 2015 11:30 am IST

പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അനുമതിയോടെ സ്ഥാപിച്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. ഈ പ്രദേശത്ത് നിന്നും സമീപകാലത്ത് നിരവധി ആളുകള്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥിക്കൊപ്പം ഗൃഹസമ്പര്‍ക്കം നടത്താന്‍ പോലും ആളെ കിട്ടാത്ത അവസ്ഥയിലാണ് സിപിഎം നേതൃത്വം. അണികളുടെ കൊഴിഞ്ഞുപോക്കില്‍ പരിഭ്രാന്തരായ സിപിഎമ്മുകാര്‍ മനപൂര്‍വ്വം പ്രകോപനമുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും സമാനരീതിയില്‍ ബിജെപിയുടെ ബാനറുകള്‍ നശിപ്പിച്ചിരുന്നു. പുതിയതായി ബിജെപിയില്‍ ചേര്‍ന്ന കോയംകുളം നിവാസികളായ സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ അപവാദ പ്രചരണവും സിപിഎം നടത്തുന്നുണ്ട്. സിപിഎം കുടുംബത്തില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന് മത്സരിക്കുന്ന കെ.സുഭാഷിണിയുടെ പ്രചരണ ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്. പരാജയഭീതിയില്‍ വിറളിപൂണ്ട ചിലരാണ് ഇതിന് പിന്നിലെന്ന് ബിജെപി പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മറ്റി ആരോപിച്ചു. യോഗത്തില്‍ സി.ജയദേവന്‍, എല്‍.ഗണേശന്‍, കെ.രാജേഷ്, ഷൈജു, കാട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.