കോഴിക്കോട്: കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം സജീവ ചര്‍ച്ചയാക്കുന്നതിന്റെ ഭാഗമായി ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി അഭിമുഖം 27ലേക്ക് മാറ്റി. നാളെ വൈകീട്ട് 5.30ന് കിഴക്കേ നടക്കാവില്‍ കൊട്ടാരം റോഡ് ജംഗ്ഷനിലെ ഗവ.ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഗ്രൗണ്ടില്‍ നടക്കുന്ന അഭിമുഖത്തില്‍ വലിയങ്ങാടി, മൂന്നാലിങ്ങല്‍, നടക്കാവ്, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, തിരുത്തിയാട് വാര്‍ഡുകളിലെ പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികളാണ് പങ്കെടുക്കുക. ആക്ഷന്‍ കമ്മിറ്റി നല്കുന്ന ചോദ്യാവലിയില്‍ സ്ഥാനാര്‍ത്ഥികള്‍ അവരുടെ നിലപാട് വോട്ടര്‍മാരുടെ മുമ്പാകെ അവതരിപ്പിക്കും. പരിപാടി എ.പ്രദീപ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് കെ.സി.അബു, മുന്മേയര് ടി.പി. ദാസന്, ബിജെപി നേതാവ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: