ബാലുശ്ശേരി: ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം നന്മണ്ടയില് തകരുമെന്ന് ഉറപ്പായതോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ അക്രമിച്ച് പ്രദേശത്ത് സമാധാനഅന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നും ബിജെപി പഞ്ചായത്ത് സമിതി യോഗം മുന്നറിയിപ്പ് നല്കി. ബിജെപി സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ള വരെ അക്രമിക്കുകയും വീടിനുനേരെ അക്രമം നടത്തുകയും ചെയ്ത സിപിഎം നടപടിയില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. യോഗത്തില്‍ രാജന് തിരുവോത്ത് അധ്യക്ഷതവഹിച്ചു. മനോജ്കുമാര്‍ ചീക്കിലോട്, ടി അനൂപ്കൂമാര്, സി. ദാദോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: