തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന് തുഷാര്‍ വെള്ളാപ്പള്ളിയും മൈക്രോഫിനാന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പരാതി ആഭ്യന്തര സെക്രട്ടറിക്കു കൈമാറി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: