റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സൈനികരും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ മരൈഗുഡയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള അശോക് കുമാറാണ് കൊല്ലപ്പെട്ടത്.ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാനു ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫുകാര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സിആര്‍പിഎഫ് പ്രത്യാക്രമണം നടത്തിയതിനെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ പിന്‍വാങ്ങി.
സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ സിആര്‍പിഎഫ് സേന പ്രദേശത്തേയ്ക്ക് തിരിച്ചു. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് സ്വാധീനം ഏറ്റവും ശക്തമായ മേഖലകളിലൊന്നാണ് സുക്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: