കോട്ടയം: കോട്ടയം കുമരകം റോഡില്‍ ഇല്ലിക്കലിനടുത്ത് അറുപറയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേര് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.രാവിലെ 11 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.
കുമരകം ഭാഗത്തുനിന്ന് വരികയായിരുന്ന മാരുതി ഓള്‍ട്ടോ കാറാണ് നിയന്ത്രണം വിട്ട് റോഡിന്റെ വടക്കു ഭാഗത്തുള്ള തോട്ടിലേക്ക് മറിഞ്ഞത്. സമീപവാസികളും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഉടന്‍ തന്നെ രണ്ടു പേരെയും പുറത്തെടുത്ത് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ക്രെയിന്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്തിയാണ് രണ്ടു മൃതദേഹങ്ങളും പുറത്തെടുത്തത്. കൂടുതല്‍ ആളുകള്‍ അപകടത്തില്പ്പെട്ടിടുണ്ടെയെന്നറിയാന് നാട്ടുകാര്‍ തോട്ടില്‍ തെരച്ചില്‍ നടത്തി. കുമരകം റോഡില്‍ സ്ഥിരമായി അപകടമുണ്ടായിട്ടും ഒരു മുന്‍കരുതല്‍ നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: