ന്യൂദല്‍ഹി: പേവിഷമുള്ളതും ആക്രമണകാരികളുമായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി.എന്നാല്‍, തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതിനോട് യോജിപ്പില്ലെന്നും കോടതി വ്യക്തമാക്കി.അതേസമയം മൃഗസംരക്ഷണ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു. തെരുവുനായ്ക്കളെ കൊല്ലാന്‍ അനുമതി നല്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.
തെരുവുനായ് ശല്യത്തെ കുറിച്ച് നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതെല്ലാം കൂടി നവംബര്‍ 15 ന് പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: