ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും സഹകരിക്കുമെന്ന്‌

Saturday 10 December 2011 9:20 pm IST

വാഷിംഗ്ടണ്‍: ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന്‌ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജാനറ്റ്‌ നാപ്പൊളിറ്റാനോ പറഞ്ഞു. ഈ കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലായി ഏറെ കാര്യങ്ങള്‍ ചെയ്ത്‌ തീര്‍ക്കാനുണ്ടെന്നും അവര്‍ വ്യക്തമാക്കി. സുരക്ഷാ പ്രശ്നങ്ങളും വാണിജ്യവുമുള്‍പ്പെടെ വിവിധ വിഷയങ്ങളിലായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന ചര്‍ച്ചകള്‍ വിലയിരുത്തുമ്പോള്‍ സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ഉത്തമ ഉദാഹരണമാണ്‌ ഇന്ത്യയെന്ന നാപ്പൊളിറ്റാനോ പറഞ്ഞു.
വിദേശവുമായി ബന്ധപ്പെട്ട ഒരു കൗണ്‍സില്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുംബൈയിലും മറ്റിടങ്ങളിലുമുണ്ടായ തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കക്കൊപ്പം ഇന്ത്യയും ഭീകരവിരുദ്ധ പോരാട്ടത്തില്‍ പങ്കാളിയായത്‌ പ്രയോജനപ്രദമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്ക പ്രത്യേക സംഘത്തെ അയക്കുമെന്നും പോലീസ്‌ പരിശീലനങ്ങളും സൈബര്‍ സുരക്ഷാ ക്രമീകരണങ്ങളും ചെയ്യുമെന്നും ജാനറ്റ്‌ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.