ചെങ്ങന്നൂര്‍: എസ്എന്‍ഡിപി യൂണിയനിലെ പെരിങ്ങാല 64-ാം നമ്പര്‍ ശാഖയില്‍ കഴിഞ്ഞ ദിവസം നടന്ന കുടുംബ സംഗമത്തില്‍ അതിക്രമിച്ച് കയറി യോഗം അലങ്കോലപ്പെടുത്തുകയും സ്ത്രീകളെ അസഭ്യം പറയുകയും, നേതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎം നടപടിയില്‍ യൂണിയന് യൂത്ത്മൂവ്മെന്റ്-വനിതാസംഘം സംയുക്തയോഗം പ്രതിഷേധിച്ചു. ഇവരുടെ നടപടികള്‍ക്കെതിരെ സമുദായംഗങ്ങള്‍ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കും.
സംഭവത്തില്‍ പ്രതിഷേധിച്ച് 31ന് ഉച്ചയ്ക്ക് മൂന്നിന് പെരിങ്ങാലയില്‍ നടക്കുന്ന പ്രതിഷേധയോഗത്തില്‍ അരീക്കര-പെരിങ്ങാല മേഖലയിലെ മുഴുവന്‍ ശാഖകളില്‍ നിന്നും പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയന് പ്രസിഡന്റ് സന്ദീപ് പിരളശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സനൂപ് ശിവരാമന്, വനിതാസംഘം യൂണിയന് പ്രസിഡന്റ് വിജയമ്മ സുശീലന്, സെക്രട്ടറി ശ്രീകല സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: