കൊളംബോ: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് 72 റണ്‍സിന്റെ വിജയം. രണ്ടാം ഇന്നിംഗ്സില്‍ 244 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ 171 റണ്‍സിന് ഓള് ഔട്ടാക്കിയാണ് ശ്രീലങ്ക ഗംഭീര വിജയം സ്വന്തമാക്കിയത്.
ആദ്യ ടെസ്റ്റില്‍ ഇന്നിങ്സിനും 6 റണ്‍സിനും വിജയം നേടിയ ശ്രീലങ്ക ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരുകയും ചെയ്തു. സ്കോര്‍ ചുരുക്കത്തില്‍: ശ്രീലങ്ക 200, 206. വിന്‍ഡീസ് 163, 171.
30ന് ഒന്ന് എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച വെസ്റ്റിന്‍ഡീസിനെ നാല് വിക്കറ്റ് വീഴ്ത്തിയ ഹെറാത്തിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിരിവര്ദ്ധനെയുടെയും മികച്ച ബൗളിങാണ് 171 റണ്‍സിന് ഓള്‍ഔട്ടാക്കിയത്.
61 റണ്‍സെടുത്ത ഡാരന്‍ ബ്രാവോ മാത്രമാണ് വിന്‍ഡീസ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. ഹോപ് 35 റണ്‍സുമെടുത്തു. ബൗളിംഗിലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങിയ സിരിവര്ദ്ധനെയാണ് മാന്‍ ഓഫ് ദി മാച്ച്. ഹെറാത്ത് മാന്‍ ഓഫ് ദി സീരീസും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: