നൗകാമ്പ്: സ്പാനിഷ് ലീഗില്‍ സൂപ്പര്‍താരം മെസ്സിയുടെ അഭാവത്തിലും നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് തകര്‍പ്പന്‍ വിജയം. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബാഴ്സ ഐബറിനെ തകര്‍ത്തു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം ഉറുഗ്വെയ്ന്‍ സ്ട്രൈക്കര്‍ ലൂയി സുവാരസിന്റെ ഹാട്രിക്കാണ് കറ്റാലന്‍ പടക്ക് മികച്ച വിജയം സമ്മാനിച്ചത്. 21, 48, 85 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍.
10-ാം മിനിറ്റില്‍ ഗൊണ്‍സാലസ് തോമസാണ് ഐബറിന്റെ ഗോള്‍ നേടിയത്. 83-ാം മിനിറ്റില്‍ ബാഴ്സയുടെ ജാവിയര്‍ മഷറാനോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് കളിച്ചത്. വിജയത്തോടെ ബാഴ്സ 9 കളികളില്‍ നിന്ന് 21 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഒന്നാമതുള്ള റയല്‍ മാഡ്രിഡിനും 21 പോയിന്റാണുള്ളത്.
മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വലന്‍സിയയെ പരാജയപ്പെടുത്തി. 19 പോയിന്റുള്ള അത്ലറ്റികോ മൂന്നാമതാണ്. ലെവന്റെയെ 4-0ന് പരാജയപ്പെടുത്തി സോസിഡാഡും വിജയം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: