സംഘത്തിന് ജാതി പരിഗണനകളില്ല: ഡോ. മോഹന്‍ ഭാഗവത്

Monday 26 October 2015 9:52 pm IST

നാഗ്പൂരില്‍ വാല്‍മീകി ജയന്തിയോടനുബന്ധിച്ച് വാല്‍മീകി സമുദായം സംഘടിപ്പിച്ച മഹാസമ്മേളനത്തില്‍ ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

നാഗ്പൂര്‍: സംഘം മുഴുവന്‍ സമൂഹത്തെയും സ്വന്തമെന്നു കരുതുന്നുവെന്ന് ആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. നാഗ്പൂരില്‍ വാല്‍മീകി മഹാസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാല്‍മീകി സമൂഹം ഹിന്ദുസമൂഹത്തിന്റെ അവിഭാജ്യ ഘടകംതന്നെയാണ്. അതുകൊണ്ടുതന്നെ ഏറ്റവും സ്‌നേഹഭരിതമായ ഹൃദയത്തോടെയാണ് ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്നത്. സംഘം മുഴുവന്‍ ഹിന്ദു സമൂഹത്തെയും സ്വന്തമായി കരുതുന്നു. അതില്‍ ഒരുതരത്തിലുള്ള ജാതിവ്യത്യാസങ്ങളും കാണുകയോ പരിഗണിയ്ക്കുയോ ചെയ്യുന്നില്ല.

ഏതെങ്കിലും ഒരു ഭാഗം ക്ഷീണിതമായാല്‍ സമൂഹം ശക്തമായിരിക്കില്ല. അനേകം ദുര്‍ബല വിഭാഗങ്ങള്‍ ചേര്‍ന്ന് ഒന്നിക്കുമ്പോഴാണ് ചങ്ങലപോലും വന്‍ ശക്തിയുള്ളതായി തീരുന്നുള്ളൂ, സര്‍ സംഘചാലക് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.