തോട്ടം മേഖലയില്‍ ഉമ്മന്‍ചാണ്ടിക്ക് തണുപ്പന്‍ സ്വീകരണം
Saturday 8 April 2017 11:19 pm IST
കല്‍പ്പറ്റ:തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഊര്‍ജ്ജം പകരാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തോട്ടം മേഖലയില്‍ തണുപ്പന്‍ സ്വീകരണം. ചുണ്ടയിലെ ഹാരിസണ്‍ മലയാളം തോട്ടത്തിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയത് 25 ഓളം തൊഴിലാളികള്‍ മാത്രം. എന്നാല്‍ യുഡിഎഫ് നേതാക്കളും പോലീസുമായി വന്‍ പട തന്നെ തോട്ടത്തിലെത്തിയിരുന്നു.