കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകന് തപാല്‍ വോട്ട് സൗകര്യം ഇത്തവണയും ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. വോട്ടെടുപ്പ് ദിനത്തിന് കുറഞ്ഞത് ഏഴു ദിവസം മുന്‍പോ വരണാധികാരി അനുവദിക്കുന്ന കുറഞ്ഞ കാലാവധിക്കു മുന്‍പോ സമ്മതിദായകന് അപേക്ഷിക്കാം. വരാണാധികാരിക്കു സമ്മതിദായകന് ഡ്യൂട്ടിയില്‍ ഉള്‍പ്പെടുന്നതാണെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കും. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിയില്‍ നിയോഗിക്കുന്ന ഓഫീസര്‍മാര്‍ക്ക് പുറമേ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസുകളിലെയും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് എന്നിവയിലെയും ഇലക്ഷന് വിഭാഗം ജീവനക്കാര്‍ക്കും ഒബ്സര്‍വര്‍മാര്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടികളില്‍ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പോസ്റ്റല്‍ ബാലറ്റുകള്‍ വഴി വോട്ട് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: