ബിജെപിയുടെ ബോര്‍ഡുകള്‍ നശിപ്പിച്ചു

Monday 26 October 2015 10:59 pm IST

മട്ടാഞ്ചേരി: ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ചുള്ളിക്കല്‍ സ്റ്റാച്ച്യു ജംഗഷനില്‍ സ്ഥാപിച്ച കോര്‍പ്പറേഷന്‍ ഏട്ടാം ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സുനിതാ രൂപേഷിന്റെയും. 25ാം ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ലൈസണ്‍ ആന്റണിയുടെയും ബോര്‍ഡുകളാണ് തകര്‍ത്ത നിലയില്‍ കണ്ടത്. ബോര്‍ഡുകള്‍ നശിപ്പിച്ചതിനെതിരെ ബിജെപി മട്ടാഞ്ചേരി ,തോപ്പുംപടി പോലീസില്‍ പരാതി നല്കി. ജനാധിപത്യ പ്രക്രിയയിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എതിര്‍ സ്ഥാനാര്‍ത്ഥികളെ നേരിട്ടുവാനുള്ള ഭയാശങ്ക മുലമാണ് ഇത്തരം മോശമായ പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്ന് ബിജെപി കൊച്ചി മണ്ഡലം വൈസ് പ്രസിഡന്റ് അഡ: കെ.വിജയചന്ദ്രമേനോന്‍ പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. കൂത്താട്ടുകുളം: പാലക്കുഴയില്‍ ബിജെപി തെരഞ്ഞടുപ്പ് പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍. കോഴിപ്പിള്ളി കാവിന് സമീപവും, പുളിക്കമാലില്‍ കവല, ഐനുമാക്കല്‍ കവല എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്. ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി മിനിമോള്‍, ഒന്‍പതാം വാര്‍ഡ് സ്ഥാനാര്‍ത്ഥി അഭിലാഷ് എന്നിവരുടെ ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ ബിജെപി പാലക്കുഴ പഞ്ചായത്ത് സമിതി പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.