പിറവം: ജില്ലാ പഞ്ചായത്ത് പാമ്പാക്കുട ഡിവിഷനില്‍ ബിജെപിയുടെ സഖ്യകക്ഷിയായ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുധീഷ്നായര്‍ ആത്മവിശ്വാസത്തിലാണ്. തിരുമാറാടി, ഇലഞ്ഞി, രാമമംഗലം, പാമ്പാക്കുട തുടങ്ങിയ പഞ്ചായത്തുകളാണ് പാമ്പാക്കുട ഡിവിഷനിലുള്ളത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഊന്നിപറഞ്ഞ് കൊണ്ടാണ് സുധീഷ്നായര്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. കര്‍ഷകരും സാധാരണക്കാരുമടങ്ങുന്ന 65,000ത്തോളം വോട്ടര്‍മാരുള്ള പാമ്പാക്കുട ഡിവിഷനില്‍ ബിജെപി, ആര്‍എസ്എസ്, പരിവാര്‍ സംഘടനകള്‍ എന്നിവര്‍ക്ക് ശക്തമായ സ്വാധീനമുള്ള ഈ ഡിവിഷനില്‍ വിജയിക്കാനാകുമെന്നാണ് സുധീഷ്നായര്‍ പറയുന്നത്.
നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി, പാര്‍ട്ടി കര്‍ഷകസംഘം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു.ഊരമന, ഓണക്കൂര്‍, പിറവം, പാമ്പാക്കുട എന്നി സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പര്യടനം പൂര്‍ത്തിയായി കഴിഞ്ഞു. ബിസിനസ്സ്കാരനും ബിരുദദാരിയുമായ സുധീഷ് അവിവാഹിതനാണ്. ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: