നാഗ്പൂര്‍: ക്രീഡാ ഭാരതി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റും ഹെഡ്ഗേവാര്‍ സമിതി വൈസ് ചെയര്‍മാനുമായ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ലക്ഷ്മണ് റാവു പര്ദീകര്(70) വാഹനാപകടത്തില്‍ മരിച്ചു.
മധ്യപ്രദേശിലെ സൗസറില്‍ ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിലാണ് അദ്ദേഹം മരിച്ചത്. ചിന്ദ് വാരയിലേക്കുള്ള യാത്രാമധ്യേ പര്ദീകറിന്റെ കാറില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍ മറ്റ് അഞ്ച് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: