ന്യൂദല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരി വില്‍പ്പനയില്‍ നിയമം ലംഘിച്ചുവെന്ന് കാണിച്ച് ബോളിവുഡ് നടന് ഷാരൂഖ് ഖാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്.
ഓഹരി വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (എഫ്ഇഎംഎ) ലംഘിച്ചുവെന്ന കുറ്റമാണ് ഷാരൂഖിനു മേല്‍ ചുമത്തിയിരിക്കുന്നത്. ഷാരൂഖ് ഖാന്റെയും, നടി ജൂഹി ജൗളയുടേയും ഭര്‍ത്താവ് ജയ് മേത്തയുടേയും ഉടമസ്ഥതയിലുള്ളതാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.
തിരക്കായതിനാല്‍ സമന്‍സ് പ്രകാരം ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് താരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: