ലൈംഗിക പീഡനം: സൗദി രാജകുമാരനെതിരെ പരാതി

Tuesday 27 October 2015 2:13 pm IST

ലോസ് ഏഞ്ചലസ്: ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് സൗദി രാജകുമാരന്‍ മജീദ് അബ്ദുള്‍ അല്‍ സോദിനെതിരെ പരാതി. ജോലിക്കാരായ തങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയതായി അമേരിക്കന്‍ വനിതകളാണ് പരാതിപ്പെട്ടത്. ലോസ് ഏഞ്ചലസില്‍ ബിവര്‍ലി ഹില്‍സിലെ പാര്‍ട്ടിയ്ക്കിടെയാണ് തങ്ങള്‍ക്ക് ദുരനുഭവം നേരിടേണ്ടി വന്നതെന്നും ഇവര്‍ പരാതിപ്പെട്ടു. ബംഗ്ലാവിലെ സ്വിമ്മിംഗ് പൂളിന് സമീപം യുവതികളെ നഗ്‌നരാക്കി നിര്‍ത്തി പീഡിപ്പിയ്ക്കുകയായിരുന്നു. മൂന്ന് ദിവസത്തെ പാര്‍ട്ടിയ്ക്കിടയില്‍ നിരവധി യുവതികളെ സൗദി രാജകുമാരന്‍ പീഡിപ്പിച്ചതായാണ് ആരോപണം. സൗദി രാജകുമാരനെതിരെ യുവതികള്‍ കേസ് ഫയല്‍ ചെയ്തു. നേരത്തെ ലൈംഗികപീഡനം സംബന്ധിച്ച പരാതിയില്‍ രാജകുമാരനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.