കോഴിക്കോട്: കോര്‍പ്പറേഷനിലെ ആറാം വാര്‍ഡ് കുണ്ടൂപ്പറമ്പ് ബിജെപി സ്ഥാനാര്‍ത്ഥി കെ. ശ്രീകുമാറിന്റെ പ്രചരണാര്‍ത്ഥം മാളിക്കടവ്, കുണ്ടൂപ്പറമ്പ്, എടക്കാട് പാലം എന്നീ ഭാഗങ്ങളില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ നശിപ്പിച്ച സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി നോര്‍ത്ത് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി കെ. ശ്രീകുമാറിന്റെ തെരഞ്ഞെടുപ്പ് വിജയം അട്ടിമറിക്കാന്‍ നടക്കുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പ്രവര്‍ത്തനങ്ങളെന്ന് യോഗം കുറ്റപ്പെടുത്തി. ബിജെപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിക്കാനും സമാധാന അന്തരീക്ഷം തകര്‍ക്കാനുമുള്ള ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലുള്ളതെന്നും ബിജെപി യോഗം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: