വിദ്വല്‍സദസിന്റെ സ്മരണയില്‍ രേവതി പട്ടത്താനം

Tuesday 27 October 2015 12:33 pm IST

കോഴിക്കോട്: ചരിത്രപ്രസിദ്ധമായ രേവതി പട്ടത്താനം ആഘോഷങ്ങള്‍ക്ക് അരങ്ങേറി. പട്ടത്താന സദസ്സ് നടക്കുന്ന വാതില്‍മാടത്തില്‍ വെച്ച് കൂടല്ലൂര്‍ നമ്പൂതിരിപ്പാട് നിശ്ചയിച്ച വേദപണ്ഡിതന് സാമൂതിരി രാജാവ് ആചാരപ്രകാരം പണക്കിഴി നല്‍കി ആദരിച്ചു. പട്ടത്താനചടങ്ങിന് ശേഷം തളിക്ഷേത്രത്തില്‍ നിന്നും തെളിയിച്ച ദീപനാളവും മഹാദേവ ഭഗവാന്റെ ചിത്രവുമായി തളി സാമൂതിരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗുരുവായൂരപ്പന്‍ ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ പട്ടത്താന ശാലയിലേക്ക് ഗജവീരന്റെ സാന്നിദ്ധ്യത്തില്‍ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പ്രവേശിച്ചതോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. ഡോ. വി ആര്‍ ഗൗരീശങ്കര്‍ ചടങ്ങിന്റെ ഉദ്ഘാ ടനം നിര്‍വഹിച്ചു. ആത്മീയ തയിലൂന്നിയതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നും എന്നാല്‍ മറ്റ് രാജ്യങ്ങള്‍ പുറം മോടിക്ക് മാത്രമാണ് പ്രാധാ ന്യം നല്‍കുന്നതെന്നും അദ്ദേ ഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് സാമൂതിരി കെ സി ഉണ്ണി അനുജന്‍ രാജ അധ്യക്ഷനായിരുന്ന മനോരമ തമ്പുരാട്ടി പുരസ്‌കാരം സാമൂതിരി ഉണ്ണി അനുജന്‍ രാജ, കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.കെ ജി പൗലോസിന് സമ്മാനിച്ചു. കെ സി വിജയകുമാര്‍ രാജ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് 'യജുര്‍സംഹിത', 'വാക്യാര്‍ഥ സദസ്സ് വ്യാകരണം' എന്ന വിഷയ ത്തില്‍ പ്രഭാഷണം തുടങ്ങിയവ അരങ്ങേറി. 'സമകാലീന കവിത-ചില സങ്കടങ്ങള്‍' എന്ന വിഷയത്തില്‍ പ്രൊഫ. കെ.പി ശങ്കരന്‍, 'ഭഗവദ് ഗീത നിത്യ ജീവിതത്തില്‍' എന്ന വിഷയ ത്തില്‍ എല്‍ ഗീരിഷ്‌കുമാര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. കൃഷ്ണ ഗീതി പുരസ്‌കാരം കവി മേലൂര്‍ വാസുദേ വനും ക്ഷേത്ര കലയ്ക്കുള്ള പുരസ്‌കാരം കൃഷ്ണനാട്ടം ചുട്ടിവി ഭാഗം ആശാനായ കെ ചന്ദ്രശേഖരനും സാമൂതിരി രാജ സമ്മാനിച്ചു.തുലാം മാസത്തിലെ രേവതി നാള്‍ മുതല്‍ തിരുവാതിര വരെയാണ് രേവതി പട്ടത്താന ആഘോഷം സംഘടിപ്പിക്കുന്നത്. ഇന്ന് മുതല്‍ മുതല്‍ നവംബര്‍ ഒന്ന് വരെ തളി ക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രിമാരായ ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതി രിപ്പാട്, പ്രൊഫ. ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ കാര്‍മികത്വത്തില്‍ ഋഗ്വേദ ലക്ഷാര്‍ച്ചന നടക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.