അമന്: ജോര്‍ദാന്റെ തലസ്ഥാനമായ അമ്മനില്‍ സ്ഫോടക വസ്തുകള്‍ നിറഞ്ഞ ട്രക്കിനു തീപിടിച്ച് എട്ടു പേര് മരിച്ചു. ഇരുപതോളം പേര്‍ക്കു പരിക്കേറ്റു.
ജോര്‍ദാന്‍ കസ്റ്റംസ് വിഭാഗത്തിന്റെ പരിസരിച്ചു നിര്‍ത്തിയിട്ടിരുന്ന ട്രക്കാണ് അപകടത്തില്‍ പെട്ടത്. തീപിടിച്ച ശേഷമുണ്ടായ വന്പൊട്ടിത്തെറിയില് സമീപമുണ്ടായിരുന്ന കാറുകള്‍ കത്തിനശിച്ചു.
എന്നാല്‍ തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജോര്‍ദാന്‍ പ്രധാനമന്ത്രി അബ്ദുള്ള എന്‍സോര്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: