പത്തനംതിട്ട: ശബരിമലതീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമായി നിലയ്ക്കലില്‍ ദേവസ്വംബോര്‍ഡ് പെട്രോള്‍പമ്പ് ആരംഭിച്ചു. തിര്‍ത്ഥാടനകാലത്ത് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പ്രധാനമായും പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നത് നിലയ്ക്കലിലാണ്. ഇവിടെ പെട്രോള്‍ പമ്പ് സ്ഥാപിക്കുന്നത് തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസമാണ്.
നിലയ്ക്കല്‍ അലങ്കാരഗോപുരത്തിന് സമീപമുള്ള പെട്രോള്‍ പമ്പ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി. ഗോവിന്ദന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ശബരിമല ഉന്നതാധികാരസമിതി ചെയര്മാന് കെ.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ചീഫ് എഞ്ചീനീയര്‍ ജി.മുരളീകൃഷ്ണന് ആദ്യവില്പന നടത്തി. ദേവസ്വം ബോര്‍ഡ് അംഗം പി.കെ.കുമാരന്, കമ്മീഷണര്‍ സി.പി. രാമരാജപ്രേമപ്രസാദ്, സെക്രട്ടറി വി.എസ് ജയകുമാര്‍, ഐഒസി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ വി.ഗോപാലകൃഷ്ണന്, ചീഫ് മാനേജര്‍ വി.എം.ഹരികുമാര്‍, സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ കെ. രഘു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: