ഗായത്രി മാതാവ്

Tuesday 27 October 2015 8:24 pm IST

വേദങ്ങളുടെ മാതാവാണ് ഗായത്രി. നിങ്ങളുടെ അമ്മയുടെ അമ്മ കൂടിയാണ് അവര്‍. അവര്‍ ദേവിയത്രെ. ദിവസേന പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും സന്ധ്യയ്ക്കും ഗായത്രിമന്ത്രം ജപിക്കണം. സന്ധ്യാവന്ദനം മുടക്കാതെ നടത്തണം. സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കണം. ''ഈ പ്രപഞ്ചം സൃഷ്ടിച്ചതും ഭജിക്കാന്‍ അനുയോജ്യമാക്കിയതു പാപത്തേയും അജ്ഞാനത്തെയും ദൂരീകരിക്കുന്നവനുമായ ഈശ്വരനേയും ഈശ്വരമഹിമയേയും നമ്മള്‍ ധ്യാനിക്കട്ടെ. അവിടുന്ന് നമ്മുടെ ബുദ്ധിയെ ഉദ്ദീപിപ്പിക്കട്ടെ. ആരോഗ്യവും ദീര്‍ഘായുസ്സും അഭിവൃദ്ധിയും നല്‍കി ഗായത്രി അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.