ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ അനധികൃതമായി തൊട്ടടുത്ത വാര്‍ഡില്‍ നിന്നും വോട്ടര്‍മാരെ ചേര്‍ത്തതായി ബിജെപി മണ്ണഞ്ചേരി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. തെരഞ്ഞെടുപ്പിനു മുമ്പായി വോട്ടര്‍മാരെ ചേര്‍ക്കുന്ന അവസാന പ്രക്രിയകളിലാണ് ഈ അതിക്രമം നടന്നിട്ടുള്ളത്. ബിജെപിയുടെ സിറ്റിങ് സീറ്റായ അഞ്ചാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിലുള്ളതെന്നും പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ജില്ലാ കളക്ടര്‍, റിട്ടേണിങ് ഓഫീസര്‍, തെരഞ്ഞെടുപ്പു കമ്മീഷന് തുടങ്ങിയവര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: