പനാജി: ഗോവയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. പല നഗരസഭകളിലും കോണ്‍ഗ്രസിന്റെ ഒറ്റ സ്ഥാനാര്‍ത്ഥിപോലും വിജയിച്ചില്ല. 11 നഗര സഭകളില്‍ ആറെണ്ണത്തില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. സ്വതന്ത്രര്‍ പാനലായി മത്സരിച്ച നാലിടത്ത് പ്രതിപക്ഷം വിജയിച്ചു. ഒരു നഗരസഭയില്‍ തുല്യനിലയായി.
മഡ്ഗാവ് നഗരസഭയില്‍ 25 സീറ്റില്‍ 16 എണ്ണം ബിജെപി നേടി. മാപുസായില് 19 സീറ്റില്‍ 15 സീറ്റും ബിജെപി സ്വന്തമായി. ബിചോലിമില് 12-ല്‍ ഒമ്പത് സീറ്റില്‍ ബിജെപി വിജയിച്ചു. കര്കോറമില് 14 സീറ്റില്‍ 12 സീറ്റിലും ബിജെപി വിജയിച്ചു. കാനാകോനാ നഗരസഭയില്‍ ആറിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികളും നാലില്‍ സ്വതന്ത്ര പാനലും ജയിച്ചു.
സംഗ്വേമില് പത്തില്‍ അഞ്ചു സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടി. പെര്ണീമില് എട്ടു സീറ്റില്‍ ബിജെപി വിജയിച്ചു. രണ്ടിടത്ത് സ്വതന്ത്രരും. വലോപിയില് പത്തില്‍ ഏഴു സീറ്റും ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടി. സംസ്ഥാനത്ത് ബിജെപി തുടര്‍ച്ചയായി നേടുന്ന തെരഞ്ഞെടുപ്പു വിജയങ്ങളില്‍ ഏറ്റവും പുതിയതാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: