കാഠ്മണ്ഡു: നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്റായി ബിദ്യ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്) വൈസ് ചെയര്‍പേഴ്സനാണ്.
പുതിയ ഭരണഘടന നിലവില്‍ വന്ന സാഹചര്യത്തില്‍ പുതിയ പ്രധാനമന്ത്രിയേയും പ്രസിഡന്റിനേയും തിരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. സിപിഎന്‍ (യു.എം.എല്‍) ചെയര്മാന് കെ.പി.എസ്.ഒലി പ്രധാനമന്ത്രിയായി നേരത്തെ അധികാരമേറ്റിരുന്നു. തെരഞ്ഞെടുപ്പില്‍ നേപ്പാളി കോണ്‍ഗ്രസിലെ കുല് ബഹദൂര്‍ ഗുരുങിനെയാണ് ബിദ്യ ഭണ്ഡാരി പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: