സിഐടിയു അക്രമം: ബിഎംഎസ് പ്രതിഷേധപ്രകടനം നടത്തി

Wednesday 28 October 2015 9:14 pm IST

നെടുമുടി: ബിഎംഎസ് പ്രവര്‍ത്തകന്‍ ഉണ്ണിയെ മര്‍ദ്ദിച്ച സിഐടിയുക്കാരന്‍ ഷാബുവിനെ അറസ്റ്റു ചെയ്യണമെന്ന് ബിഎംഎസ് മേഖലാ പ്രസിഡന്റ് കെ. രാജു ആവശ്യപ്പെട്ടു. പരുത്തിക്കളത്തില്‍ നെല്ലു ലോഡിങിനു വന്ന ബിഎംഎസ് പ്രവര്‍ത്തകന്‍ ഉണ്ണിയെ യാതൊരു പ്രകോപനവുമില്ലാതെ സിഐടിയുക്കാരന്‍ മര്‍ദ്ദിക്കുകയായിരുന്നു. മദ്യപിച്ചെത്തിയ ഷാബു കഴുത്തില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ചില വീടുകള്‍ കേന്ദ്രീകരിച്ച് ചാരായം വില്പന നടത്തുന്ന ആളാണ് ഷാബു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അക്രമം അഴിച്ചുവിടാന്‍ സിപിഎം തയ്യാറാകുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പണ്ടാരക്കളത്തും ബിഎംഎസ് പ്രവര്‍ത്തകനെ ജോലിക്കിടയില്‍ സിഐടിയുക്കാര്‍ മര്‍ദ്ദിച്ചിരുന്നു. ഇത് തുടര്‍സംഭവമായിട്ടും പോലീസ് നോക്കുകുത്തിയാണ്. പരാതികള്‍ നിരവധി നല്‍കിയിട്ടും സിപിഎം, സിഐടിയു പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലയിലാണ് പോലീസിന്റെ ഭാഗത്തുള്ളത്. നാട്ടില്‍ സമാധാനാന്തരീക്ഷമാണ് ബിഎംഎസ് ആഗ്രഹിക്കുന്നത്. മറിച്ച് ആക്രമണം നടത്താന്‍ സിപിഎം തയ്യാറാകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പരുത്തിക്കളത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചമ്പക്കുളം ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.