വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമം ; എഴുപത്തഞ്ചുകാരന്‍ പിടിയില്‍

Wednesday 28 October 2015 9:39 pm IST

തൊടുപുഴ: വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച എഴുപത്തഞ്ചുകാരന്‍ പിടിയില്‍.  വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വൃദ്ധനെ പോലീസ് പിടികൂടിയത്.  കരിമണ്ണൂര്‍ ഞവരക്കാട്ട് ലോറന്‍സ് (75) ആണ് അയല്‍വാസിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. യുവതിയുടെ വീട്ടിലെത്തിയ പ്രതി അശ്ലീല ചിത്രങ്ങള്‍ മൊബൈലില്‍ കാണിച്ച് തന്നെ കടന്ന് പിടിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി പറയുന്നത്. അതേ സമയം കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.