ഭാഗ്യക്കുറി ടിക്കറ്റ് : പ്രസ്സിനോട് വിശദീകരണം തേടും

Wednesday 28 October 2015 9:52 pm IST

കൊച്ചി: പൗര്‍ണ്ണമി ഭാഗ്യക്കുറിയുടെ ആര്‍എന്‍ 208-ാമത് നറുക്കെടുപ്പിന്റെ ഭാഗമായി അച്ചടിച്ച ആര്‍.എം.944093 എന്ന നമ്പരിലുള്ള ടിക്കറ്റില്‍ ഇരട്ടിപ്പ് വന്നതിനെ സംബന്ധിച്ച് ടിക്കറ്റ് അച്ചടിച്ച പ്രസ്സിനോട് വിശദീകരണം തേടുമെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി അറിയിച്ചു. ഭാഗ്യക്കുറി വകുപ്പിന് വേണ്ടി ടിക്കറ്റ് അച്ചടിക്കു പ്രസ്സുകളില്‍ സാങ്കേതിക തകരാറുകള്‍ കൊണ്ട് ടിക്കറ്റ് ഇരട്ടിപ്പ്, ടിക്കറ്റ് നമ്പര്‍ അച്ചടിക്കാതിരിക്കല്‍, മഷി മാഞ്ഞു പോവുക, നിറവ്യത്യാസം തുടങ്ങിയ അപാകതകള്‍ ശ്രദ്ധയില്‍പ്പെടാറുണ്ട്. അച്ചടിപ്പിഴവ് മൂലം ഇരട്ടിപ്പ് വരുന്ന ടിക്കറ്റുകള്‍ സമ്മാനാര്‍ഹമായാല്‍ രണ്ടു ടിക്കറ്റിനും സമ്മാനം നല്‍കുകയും അധികം നല്‍കുന്ന സമ്മാനത്തുക ടിക്കറ്റ് അച്ചടിയില്‍ ഈ പിഴവ് വരുത്തിയ പ്രസ്സില്‍ നിന്ന് ഈടാക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിപ്പുകള്‍ നല്‍കിയിട്ടുള്ളതാണ്. ഏജന്റുമാര്‍ ടിക്കറ്റുകള്‍ കൈപ്പറ്റുന്ന വേളയില്‍ തന്നെ ടിക്കറ്റുകള്‍ പരിശോധിച്ച് പിഴവുകള്‍ കണ്ടെത്തിയാല്‍ ആ വിവരം അപ്പോള്‍ തന്നെ ജില്ല ഭാഗ്യക്കുറി ഓഫീസില്‍ അറിയിക്കണമെന്നും ഡയറക്ടര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.