ചെമ്പൈ സംഗീതോത്സവം: നവം. ഏഴിന് തിരിതെളിയും

Wednesday 28 October 2015 9:56 pm IST

ഗുരുവായൂര്‍: ഗുരുവായൂര്‍ എകാദശിയോടനുബന്ധിച്ചു നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിന് നവംബര്‍ ഏഴിനു വൈകീട്ട് 6.30 ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിരിതെളിയും. ചെമ്പൈ സംഗീത മണ്ഡപത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയ്യം തിരുന്നാള്‍ ഗൗരി പാര്‍വ്വതിഭായ് തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. എട്ടിന് രാവിലെ ശ്രീലകത്ത് വിളക്കില്‍ നിന്നും കൊണ്ടുവരുന്ന ദീപം  ക്ഷേത്രം തന്ത്രി ചെമ്പൈ സംഗീത മണ്ഡപത്തിലെ നിലവിളക്കില്‍ അഗ്‌നി തെളിയിക്കുന്നതോടെയാണ് സംഗീതാര്‍ച്ചനക്ക് തുടക്കം കുറിക്കുക .കൊച്ചു കുട്ടികളും മുതിര്‍ന്നവരുമടക്കം 2500 കലാകാരന്മാര്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.