ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഭാരതത്തില്‍ വ്യവസായാനുകൂല അന്തരീക്ഷം ഏറെ വര്‍ധിച്ചെന്ന് ലോക ബാങ്ക്. ഏറ്റവും പുതിയ ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതം 130-ാം സ്ഥാനത്തുണ്ട്, കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പന്ത്രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ബിസിനസ് ആരംഭിക്കാന്‍ വേണ്ടിവരുന്ന ദിവസങ്ങളുടെ അടിസ്ഥാനത്തിലെ റാങ്കിങ്ങില്‍ 29-ാമതാണ് നമ്മുടെ രാജ്യം.
2014ലെ 127 എന്ന നിലയില്‍ നിന്നുള്ള വന്‍ മുന്നേറ്റം. വ്യവസായത്തിന് ഊര്‍ജ്ജം നല്കുന്ന കാര്യത്തില്‍ 99-ാം റാങ്കിങ്ങില്‍ നിന്ന് 70ലേക്കു കയറാനും ഭാരതത്തിനു സാധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ക്രിയാത്മക നടപടികളാണ് വ്യാവസായിക രംഗത്ത് ഭാരതത്ത നല്ല നിലയിലെത്തിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: