കോട്ടയം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വരണാധികാരികളേയും നോഡല്‍ ഓഫീസര്‍മാരേയും വാട്ട്സ് ആപ്പ് ഗൂഗിള്‍ ഡ്രൈവ് എന്നിവയിലൂടെ ഏകോപിപ്പിച്ച് തിരഞ്ഞെടുപ്പു വിഭാഗം ജോലികള്‍ കാര്യക്ഷമമാക്കി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി മുന്‍കൂര്‍ തയ്യാറാക്കിയിരിക്കുന്ന തെരഞ്ഞെടുപ്പ് സമയക്രമം, ഗൂഗിള്‍ ഡ്രൈവില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു. ഓരോ ദിവസവും ഉദ്യോഗസ്ഥരില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ഇലക്ഷനിലെ മോണിറ്ററിംഗ് വിഭാഗം ഡ്രൈവില്‍ അപ്ലോഡ് ചെയ്യും. ഇത് തത്സമയം ജില്ലാ വരണാധികാരിക്ക് പരിശോധിക്കാനാകും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വോട്ടിംഗ് അവസാനിച്ച് സ്ട്രോംങ്ങ് റൂം സീല്‍ റിപ്പോര്‍ട്ടും കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് പാസ് നല്കുന്നതുവരെയുളള ഡ്യൂട്ടി സമയക്രമമാണ് ഗൂഗിള്‍ ഡ്രൈവില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: