പാലാ: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ 12 വാര്‍ഡില്‍ മത്സരിക്കുന്ന ബിനോയി തോമസിന്റെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി. ഇലക്ഷന് കമ്മറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കട്ടൗട്ടുകളും ചിഹ്നവുമടക്കം ആണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബിനോയി നേരത്തെ സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. ഇത് സംബന്ധിച്ച് ഈരാറ്റുപേട്ട പൊലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: