കോണ്‍ഗ്രസിനെ മൊഴിചൊല്ലി ലീഗ് ഇടതിനെ നിക്കാഹ് കഴിക്കും: പി. കെ. കൃഷ്ണദാസ്

Wednesday 28 October 2015 10:54 pm IST

വിളപ്പില്‍: കോണ്‍ഗ്രസിനെ മൊഴിചൊല്ലി മുസ്ലീംലീഗ് ഇടതു മുന്നണിയെ നിക്കാഹ് കഴിക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി. കെ. കൃഷ്ണദാസ്.
ബിജെപി പള്ളിച്ചല്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി കവിത എന്‍. നായരുടെ തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ലീഗിന്റെ രണ്ടാംകെട്ട് നടക്കുന്നതോടെ കേരളത്തിലെ പരമ്പരാഗത മുന്നണി സംവിധാനങ്ങള്‍ ശിഥിലമാകും. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചേര്‍ന്നാണ് ഇടതു മുന്നണിയെ ലീഗിന്റെ ആലയിലേക്ക് കൊണ്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ശക്തമായൊരു വികസന അജണ്ടയുമായി ബിജെപി ജനങ്ങളെ സമീപിക്കുമ്പോള്‍ വിവാദങ്ങളും വിഴുപ്പലക്കലുമായാണ് കോണ്‍ഗ്രസ്-ഇടത് കൂട്ടുകെട്ട് വോട്ടുതേടുന്നത്. കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ്, ലീഗ് ത്രികക്ഷി സഖ്യത്തോടാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
ബിജെപി വിളപ്പില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വള്ളിമംഗലം ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, പേയാട് വേണുഗോപാല്‍, എസ്. കാര്‍ത്തികേയന്‍, ചാറവിള ശ്രീകുമാര്‍, വിളപ്പില്‍ശാല ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പള്ളിച്ചല്‍ ജില്ലാ ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥി കവിത എന്‍. നായരുടെ പര്യടനം ദേശിയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഫഌഗ്ഓഫ് ചെയ്യുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.