പുനലൂര്‍: കരവാളൂര്‍ സിപിഎം നേതാക്കള്‍ ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതായി പരാതി. ഇത് സംബന്ധിച്ച് ബിജെപി കരവാളൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് എസ്. ഗോപകുമാര്‍ പുനലൂര്‍ ഡിവൈംസ്പിക്ക് പരാതി നല്കി. കരവാളൂര്‍ മുന്‍ പഞ്ചായത്തംഗവും വൈസ്പ്രസിഡന്റുമായ സിപിഎം നേതാവ് ആര്. പ്രദീപ് ബിജെപി സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും ഫോണില്‍വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുന്നതായാണ് പരാതി.
പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ മുന്നേറ്റത്തില്‍ വിറളി പൂണ്ടാണ് സിപിഎം ഇത്തരത്തില്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നതെന്നും എന്നാല്‍ സിപിഎമ്മിന് ഇക്കുറി പരാജയമായിരിക്കും ഫലമെന്നും ഗോപകുമാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: