മോഷണശ്രമത്തിനിടെ രണ്ട് പേര്‍ പിടിയില്‍

Thursday 29 October 2015 8:58 am IST

കൊല്ലം: മോഷണശ്രമത്തിനിടെ രണ്ട് മോഷ്ടാക്കാളെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. ഇന്നലെ രാത്രി വടയാറ്റുകോട്ടയില്‍ ഷോപ്പിംഗ് കോപ്ലക്‌സിന് സമീപം പതുങ്ങിയിരുന്ന് മോഷണം നടത്താന്‍ ശ്രമിച്ച തിരുവനന്തപുരം കരമന സൗത്ത് റോഡില്‍ മുടവന്‍മുകള്‍ ആറ്റിന്‍കര ജയന്‍(31), ശക്തികുളങ്ങര കുരീപ്പുഴസ്‌നേഹാ നഗര്‍ -62 പനമൂട്ടില്‍ കിഴക്കതില്‍ നസീം എന്നു വിളിക്കുന്ന സലീം(32) എന്നിവരാണ് പോലീസ് പിടിയിലായത്. ഷോപ്പിംഗ് കോപ്ലക്‌സിന് സമീപം സംശയകരമായ സാഹചര്യത്തില്‍ ഇരുന്ന പ്രതികളെയാണ് പിടികൂടിയത്. ഇവരുടെ കൈയില്‍നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ പിടിച്ചെടുത്തു. കൊല്ലത്ത് പലമോഷണങ്ങളിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ഇവര്‍ ജയിലില്‍ വെച്ചാണ് പരിചയപ്പെട്ടത്. പ്രതികള്‍ ഒരു മാസംമുമ്പ് മാത്രമാണ് ജയിലില്‍ നിന്നും പുറത്തുവന്നത്. കൊല്ലം ഈസ്റ്റ് സിഐ എസ്. ഷെരീഫ്, എസ്‌ഐ ആര്‍. രാജേഷ്‌കുമാര്‍, ഗ്രേഡ് എസ്‌ഐ ടി. പുഷ്പരാജന്‍, ജിഎഎസ്‌ഐ അബ്ദുള്‍ മജീദ്, കൊല്ലം സിറ്റി പോലീസ് ആന്റി തെഫ്റ്റ് സ്‌ക്വാഡ് അംഗങ്ങളായ ജോസ്പ്രകാശ്, അനന്‍ ബാബു, ഹരിലാല്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.