കതിരൂര്‍ മനോജ് വധം : പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Thursday 29 October 2015 11:05 am IST

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനുള്‍പ്പെടെ നാലു പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഡിവഷന്‍ ബഞ്ച് തള്ളി. ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് രാജാ വിജയരാഘവന്‍ ജസ്റ്റീസ് കെ.ടി. ശങ്കരന്‍, ജസ്റ്റീസ് രാജ വിജയരാഘവന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു തള്ളിയത്. യുഎപിഎ വകുപ്പില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ കൊലപാതകമാണ് കതിരൂര്‍ മനോജ് വധം. സിപിഎം നേതൃത്വം ആസൂത്രിതമായി നടത്തിയ അരുംകൊലയില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് ഭയന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ കിടന്ന് കേസില്‍ പ്രതിചേര്‍ക്കും മുന്‍പ് തലശേരി കോടതിയില്‍ പി.ജയരാജന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നെങ്കിലും തളളുകയായിരുന്നു. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദനനെ കേസില്‍ പ്രതി ചേര്‍ത്തെങ്കിലും തലശേരി സെഷന്‍സ് കോടതി ജഡ്ജ് ആര്‍.നാരായണ പിഷാരടി ജാമ്യം അനുവദിക്കുകയായിരുന്നു. അതിനിടെ കേസ് തലശേരി സെഷന്‍സ് കോടതിയില്‍ നിന്നും എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.