ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സ്വര്‍ണ ഖനി ഇടിഞ്ഞ് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഒമ്പതോളം തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്തോനേഷ്യയിലെ പര്‍വതമേഖലയായ വെസ്റ്റ് ജാവയിലെ ഖനിയിലാണ് അപകടം നടന്നത്. അനധികൃതമായാണ് ഖനി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: