കൊച്ചി: മുളവുകാട് പോലിസ് സ്റ്റേഷനു സമീപം സ്കോര്‍പ്പിയോ നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇടക്കൊച്ചി സ്വദേശിയായ ജോണ്‍ ടോബിന് തോമസ് (32) ആണു മരിച്ചത്. ഇയാളുടെ സുഹൃത്തും ഇടക്കൊച്ചി സ്വദേശിയുമായ ലാര്‍വിന്‍ ഫെര്‍ണാണ്ടസ് (29) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
നിയന്ത്രണം വിട്ട വാഹനം മുളവുകാട് സ്റ്റേഷനു സമീപം തെന്നി ചതുപ്പില്‍ വീഴുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ലാര്വിനിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചതുപ്പില്‍ വീണ വാഹനം പുറത്തെടുത്തപ്പോഴേക്കും ജോണ്‍ ടോബിന് തോമസ് മരിച്ചിരുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: